Monday, August 30, 2010

“എന്‍റെ പ്രണയം നീ തന്നെ”

എന്നാണ്, നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്?
പ്രണയദിനത്തില്‍ ഞാന്‍ നിനക്കയച്ച സന്ദേശം നിനക്കോര്‍മ്മയുണ്ടോ?
” ഏതൊക്കെയോ ജന്മങ്ങളില്‍
വച്ച് കണ്ടൂമുട്ടിയവരാണു നാം
ഇന്നിപ്പോള്‍ നിന്നെയോര്‍ക്കുമ്പോള്‍,
സുഖകരമായൊരു സ്മരണ നെഞ്ചിനെ അലട്ടുന്നു…”
അന്നു നമ്മള്‍ സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്‍ കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്‍ എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്‍ എന്‍റെ ഓര്‍മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു, നിന്‍റെ സ്പര്‍ശം,നിന്‍റെ ഉമ്മകള്‍ എല്ലാമുണ്ട്. പക്ഷേ എന്‍റെ മുഖത്തെ വിഷാദം… ആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം ഈ വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്‍റെ ഇത്രയടുത്തായിട്ടും നിന്‍റെ ചുടു നിശ്വാസം എന്‍റെ കവിളുകള്‍ പൊള്ളിച്ചിട്ടും എന്‍റെ കണ്ണൂകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന്‍ വിഗ്ങിക്കൊണ്ടേയിരുന്നു.
നീ പുരുഷനും ഞാന്‍ പ്രകൃതിയുമാണെന്ന് നീ ആവര്‍ത്തിക്കുമ്പോള്‍ പ്രകൃതിയില്‍ എന്‍റെ സ്വത്വത്തെ തിരിച്ചറിയാതെ വേദനിയ്ക്കുകയായിരുന്നു. പക്ഷേ എന്നോ ഒരിക്കല്‍ എന്നിലേയ്ക്കു തന്നെ പ്രകൃതി ലയിച്ചു, എന്നില്‍ നീ മഴയായ് പെയ്തപ്പോള്‍ എന്‍റെ സ്വത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്‍റെ പൂര്‍ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നീയാകുന്ന ഈശ്വരന്‍റെ ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്‍റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന്‍ നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്‍ വായുവായി, ചിലപ്പോള്‍ സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്‍റെ ധൈര്യം.

3 comments:

  1. പ്രണയം വേദന തന്നെ. ചങ്ക് പിഴുതെടുക്കുന്ന നൊമ്പരം. അതിലാണ് ആത്മാവ് ആത്മാവില്‍ ഇടിച്ചിറങ്ങുന്നത് അറിയാന്‍ ആവുക...

    ReplyDelete
  2. ആര്‍ദ്രമായ...പ്രണയം...ജന്മാന്ദരങളുടെ സുക്രുതം
    മൂര്‍ധ്ദവില്‍ ഇറ്റു വീഴുന്ന കുളിര്‍ മഴത്തുള്ളി പോലെ
    മനസ്സിന്ടെ ആഴങളില്‍ സ്പര്‍ശ്ശിക്കുന്നു...ചുറ്റും അനിര്‍വചനീയ സുഗന്ധം നിറയുന്നതുപോലെ
    അത് മനസ്സിനെ ലൊലമാക്കുന്നു...ഹ്രുദയത്തില്‍ ആനന്ദം നിറക്കുന്നു...പ്രണയം...

    ReplyDelete
  3. ഇനിയുമിനിയും എഴുതൂ...കാരണം അത്ര വേഗം പ്രണയത്തിനെയാർക്കും നിർവ്വചിയ്ക്കാനാവില്ല..മോഹവും സ്നേഹവും സ്വപ്നവുമൊക്കെ കൂട്ടിക്കുഴച്ചോളൂ..സ്വാർത്ഥതയെ അകറ്റി നിർത്തിക്കോളൂ....മധുരവേദനകളെ പങ്കിട്ടോളൂ...പ്രണയപരവശയാകാനായി....ഭാവുകങ്ങൾ!

    ReplyDelete